Muslim league's C Zeenath Elected As Kannur Corporation Mayor
അനിശ്ചിതത്വത്തിന് വിട പറഞ്ഞു കൊണ്ട് കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന് ഭരണ തുടര്‍ച്ച. കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി മുസ്ലീം ലീഗിലെ സി സീനത്തിനെ തെരഞ്ഞെടുത്തു. മുന്‍ മേയറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഇ.പി ലതയെയാണ് സീനത്ത് പരാജയപ്പെടുത്തിയത്. സീനത്തിന് 28 ഉം ലതക്ക് 27 ഉം വോട്ട് ലഭിച്ചു. മുസ്ലിം ലീഗുമായി കോണ്‍ഗ്രസുണ്ടാക്കിയ ധാരണ പ്രകാരം സുമാ ബാലകൃഷ്ണന്‍ മേയര്‍ സ്ഥാനം രാജി വെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.